പോസ്റ്റുകള്‍

സെപ്റ്റംബർ, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എൻ.പി.അതുല്യനായ വ്യക്തിത്വം - ഡോ: കെ.ടി ജലീൽ എം.എൽ.എ.

ഇമേജ്
   എളേറ്റിൽ: സാമൂഹ്യ സാംസ്കാരിക സാഹിത്യ ജീവകാരുണ്യ രാഷ്ട്രീയ രംഗങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച് നിറഞ്ഞ് നിന്നിരുന്ന അനിതരസാധാരണ വ്യക്തിത്വത്തിനുടമയായിരുന്നു എൻ.പി മുഹമ്മദ് എന്ന് മുൻ മന്ത്രി ഡോ: കെ.ടി ജലീൽ എം എൽ എ പറഞ്ഞു. സി.പോക്കർ മാസ്റ്ററുടെ അധ്യക്ഷതയിൽ എളേറ്റിൽ വാദിഹുസ്ന ഓഡിറ്റോറിയത്തിൽ വച്ച് നടന്ന 'കരുതലിൻ്റെ സ്നേഹക്കുടയുമായി ' എന്ന എൻ.പി യുടെ ഓർമ്മ പുസ്തകം അഡ്വ: പി.ടി എ റഹീം എം.എൽ.എ ക്ക് നൽകി പ്രകാശന കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.     ചടങ്ങിൽ ഓർമ്മ പുസ്തകം പ്രൗഡഗംഭീരമായി അണിയിച്ചൊരുക്കിയ എഡിറ്റർ തമ്മീസ് അഹമ്മദിനെയും എൻ.പി അനുസ്മരണ ഗാനം രചിച്ച് ആലപിച്ച ഹുസൈൻ കുണ്ടായിയെയും കാരിക്കേച്ചർ വരച്ച സി.പി ലദീദയെയും എം.എൽ.എമാർ ഉപഹാരം നൽകി ആദരിച്ചു.പ്രശസ്ത പ്രഭാഷകൻ കെ.അബൂബക്കർ പുസ്തകം പരിചയപ്പെടുത്തി. അനുസ്മരണ പ്രഭാഷണം അഡ്വ: പി.ടി.എ റഹീം എം എൽ എ നിർവ്വഹിച്ചു. കിഴക്കോത്ത്, നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ സി.കെ സാജിദത്ത്, ജൗഹർ പൂമംഗലം, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാന രാരപ്പൻ കണ്ടി, കെ.ഇ.എം.ഡി.ഇ.എൽ ചെയർമാൻ വായോളി മുഹമ്മ...

തൊഴിൽ അന്വേഷകർക്കിതാ സുവർണ്ണാവസരം

ഇമേജ്
  ജെസിഐ കൊയിലാണ്ടിയുടെയും KAS College ൻറെയും സംയുക്താഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 7 ശനിയാഴ്ച കൊയിലാണ്ടി ആർട്സ്&സയൻസ് കോളേജിൽ വെച്ച് തൊഴിൽ മേള നടത്തുന്നു. തൊഴിൽ അന്വേഷകർക്ക് വ്യത്യസ്ത മേഖലകളിൽ നിന്നായി 35ൽ പരം കമ്പനികളിൽ 650ൽ പരം ജോലികൾ നേടുന്നതിന് അവസരം ലഭിക്കുന്നു.തൊഴിൽദാതാക്കൾക്കും തൊഴിൽ അന്വേഷകർക്കും തീർത്തും സൗജന്യമായി ഇവിടെ നൽകിയിട്ടുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. 🔍*എന്തിനു പങ്കെടുക്കണം?* 💡വിവിധ മേഖലകളിലായി 650 ൽ അധികം ഒഴിവുകൾ. 💡മികച്ച റിക്രൂട്ടർമാരുമായി നേരിട്ട് സംവദിക്കുന്നതിനുള്ള അവസരം. 💡 30+ വ്യവസായ പ്രമുഖ കമ്പനികൾ. 💡 പുതുമുഖങ്ങൾക്കും പരിചയസമ്പന്നർക്കും അപേക്ഷിക്കാം.  💡 സാങ്കേതികവും സാങ്കേതികമല്ലാത്തതുമായ അവസരങ്ങൾ. 💡 എസ്എസ്എൽസി മുതൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങൾ ലഭ്യമാണ്. 💡എല്ലാ തൊഴിൽ അന്വേഷകർക്കും സൗജന്യ രജിസ്ട്രേഷൻ.  Registration link:https://jobfair.plus/koyilandy/ JOB fair date : 7 September 2024 Location: KAS College,               Arts college building,           ...