പി ഉസ്മാൻ മാസ്റ്റർ ബാലസാഹിത്യ അവാർഡ് ശ്രീകല മേനോന്
പി ഉസ്മാൻ മാസ്റ്റർ ബാലസാഹിത്യ അവാർഡ് ശ്രീകല മേനോന്
എളേറ്റിൽ:എളേറ്റിൽ വട്ടോളി ഗ്രാമീണ വായനശാല & ഗ്രന്ഥാലയവും ഉസ്മാൻ മാസ്റ്റർ ഫൗണ്ടേഷനും ചേർന്നു നൽകുന്ന മൂന്നാമത് ബാലസാഹിത്യ പുരസ്കാരത്തിന് പ്രസിദ്ധ കഥാകാരി ശ്രീകല മേനോന്റെ
*ഹൂപ്പോ* എന്ന ബാലനോവൽ അർഹമായി. ഗ്രന്ഥശാല സ്ഥാപക സെക്രട്ടറിയും അധ്യാപകനും പൊതുപ്രവർത്തകനുമായിരുന്ന പി ഉസ്മാൻ മാസ്റ്ററുടെ ഓർമ്മ നില നിർത്താൻ ഏർപ്പെടുത്തിയ ഈ അവാർഡ് 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്.
ഒരു ദേശാടനക്കിളിയുടെ കണ്ണിലൂടെ പുതിയ കാലത്തെയും ജീവിതത്തെയും കുട്ടികൾക്ക് മുമ്പിൽ അവതരിപ്പിക്കുന്ന *ഹൂപ്പോ* ബാല ലോകത്തിന് നൽകുന്ന പ്രതീക്ഷകൾ വളരെ വലുതാണെന്ന് അവാർഡ് നിർണയ കമ്മിറ്റി അംഗങ്ങളായ
പി പി ശ്രീധരനുണ്ണി,
എ പി കുഞ്ഞാമു, കാനേഷ് പുനൂർ, എന്നിവർ അഭിപ്രായപ്പെട്ടു.
2024 ആഗസ്റ്റ് 24 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് എളേറ്റിൽ വട്ടോളി വായനശാല പരിസരത്ത് വെച്ച് ഡോക്ടർ എം കെ മുനീർ അവാർഡ് വിതരണം ചെയ്യും. ഡോ: സോമൻ കടലൂർ മുഖ്യാതിഥിയായിരിക്കും.