പോസ്റ്റുകള്‍

ഓഗസ്റ്റ്, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കാരക്കുറ്റി ജി എൽ പി സ്കൂളിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു

ഇമേജ്
  മുക്കം: കാരക്കുറ്റി ഗവ.എൽ പി സ്കൂളിൽ വിവിധ വികസന പ്രവൃത്തികൾ ഉദ്ഘാടനം ചെയ്തു. 2023- 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3 ലക്ഷം രൂപ ചിലവിലാണ് വിവിധ പദ്ധതികൾ നടപ്പാക്കിയത്. സ്കൂൾ ചുറ്റുമതിൽ പൂർത്തീകരണം, വാഷ് ഏരിയ നവീകരണം, കെട്ടിടം സുരക്ഷിതമാക്കുന്നതിൻ്റെ ഭാഗമായി ഗ്രിൽ ഡോറുകൾ, വരാന്ത കൈവരി നവീകരണം, കോണിക്കൂടിന് ഗ്രില്ല് നിർമ്മാണം എന്നിവയാണ് നടപ്പാക്കിയത്. പദ്ധതികളുടെ ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു നിർവഹിച്ചു. വാർഡ് മെമ്പർ വി.ഷംലൂലത്ത് അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ മുഖ്യാതിഥിയായി. സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ മറിയം കുട്ടി ഹസ്സൻ, ആയിഷ ചേലപ്പുറത്ത്, പ്രധാനാധ്യാപകൻ ജി.അബ്ദുൽ റഷീദ്, പിടിഎ പ്രസിഡണ്ട് മുഹമ്മദ് ഉണ്ണി, പിടിഎ വൈസ് പ്രസിഡണ്ട് നൗഷാദ് കാരകുറ്റി എം പി ടി എ പ്രസിഡണ്ട് ഷാഹിദ, അഹമ്മദ് കുട്ടി പൂളക്കത്തൊടി , പി അഹമ്മദ്, ഗിരീഷ് കാരക്കുറ്റി, സഫിയ ടീച്ചർ  തുടങ്ങിയവർ സംസാരിച്ചു. സ്കൂളിൽ കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ നിരവധിയായ പദ്ധതികളാണ് സ്കൂളിൽ  നടപ്പാക്കിയത്. അഞ്ചര ലക്ഷം രൂപയുടെ ഹൈടെക് ടോയ്ലറ്റ്, കെട്ടിടത്തിലെ വയറിംഗ...

BBA,LLB കരസ്തമാക്കിയ ലുബ്‌ന ഫെബിനെ മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു.

ഇമേജ്
  കട്ടിപ്പാറ : BBA,LLB കരസ്തമാക്കിയ ചമൽ-ചുണ്ടൻകുഴി,പൂവത്തിങ്ങൽ സലാം ദുൽകിഫിലി, ഹാജറ ദമ്പതികളുടെ മകളായ ലുബ്‌ന ഫെബിനെ ചുണ്ടൻകുഴി വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി T മൊയ്‌ദീൻകോയ മൊമെന്റോ നൽകി ഉദ്ഘാടനം ചെയ്തു..PV കോയ ഹാജി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് കട്ടിപ്പാറ പഞ്ചായത്ത്‌ പ്രസിഡന്റ് AK അബൂബക്കർ കുട്ടി,KC ബഷീർ,NP കുഞ്ഞാലിക്കുട്ടി,ഷംസീർ കക്കാട്ടുമ്മൽ,നാസർ ചമൽ,ഷഹൽ PV,ഷാഹിം ഹാജി,അനിൽ ജോർജ്,റസാഖ് കൊട്ടാരപറമ്പിൽ,pc ബഷീർ,റസാഖ് കപ്പട്ടുമ്മൽ,ഷാഫി kp,റഹീം pv,ലുബ്‌ന ഫെബിൻ,np നാസർ,റംഷിദ് ഹുദവി,ആയിഷ pv,ആമിന pm,ആമിന kk,ഹഫ്‌സത്,ഹാജറ തുടങ്ങിയവർ സംസാരിച്ചു.

ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവർക്ക് കർഷക കോൺഗ്രസിൻ്റെ ആത്മപ്രകാശം

ഇമേജ്
  തിരുവമ്പാടി കർഷക കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട്ടിലെ മേപ്പാടി ഗ്രാമ പഞ്ചായത്തിലും, കോഴിക്കോട് വാണിമേൽ ഗ്രാമ പഞ്ചായത്തിലുമുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് അനുശോചനയോഗം നടത്തി. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രകൃതി ദുരന്തമാണ് രണ്ട് പ്രദേശത്തും ഉണ്ടായത്. നഷ്ടത്തിൻ്റെ കണക്ക് അതിഭീകരമാണ് , ജീവൻ നഷ്ടപെട്ടവരുടെ ബന്ധുക്കളെയും വീടും സ്വത്തും കൃഷി ഇടവും നഷ്ടപെട്ടവരെയും പൊതുസമൂഹത്തോടൊപ്പം ചേർന്നു നിന്നുകൊണ്ട് അവർ തഴയപെട്ടു പോകാതെ ഒപ്പംചേർത്തുപിടിച്ച് പുനരധിവാസത്തിൻ്റെ ഏതാവശ്യത്തിനും കർഷക കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും ദുരന്തത്തിൽ മരണപെട്ട് പോയവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ദീപം തെളിയിച്ച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് കർഷക കോൺഗ്രസ്, സംസ്ഥാന വൈസ് പ്രസിഡണ്ട് പി സി ഹബിബ്തമ്പി പ്രസംഗിച്ചു,  ചടങ്ങിൽ നിയോജകമണ്ഡലം പ്രസിഡണ്ട് ഷിജു ചെമ്പനാനി അധ്യക്ഷതവഹിച്ചു, ദേശീയ കോർഡിനേറ്റർ മാഞ്ചുഷ് മാത്യു ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട്മല, ജില്ലാ വൈസ്പ്രസിഡണ്ട് ദേവസ്യ ചൊള്ളാമഠം,എ എസ് ജോസ്, അഗസ്റ്റ്യൻ മ...

സൗദിയിലെ വനിതാ ബാഡ്‌മിൻ്റണിൽ വീണ്ടും വെന്നിക്കൊടി പാറിച്ച് കൊടുവള്ളി സ്വദേശി ഖദീജ നിസ

ഇമേജ്
  റിയാദ് :സൗദിയിലെ വനിതാ ബാഡ്‌മിൻ്റണിൽ വീണ്ടും വെന്നിക്കൊടി പാറിച്ച് കൊടുവള്ളി സ്വദേശി ഖദീജ നിസ.കഴിഞ്ഞ ദിവസം സമാപിച്ച സൗദി ജൂനിയർ വനിത അണ്ടർ 19 കിങ്ഡം ടൂർണമെന്റിൽ സിംഗിൾസിലും ഡബിൾസിലും വിജയിച്ച് ഇരട്ട സ്വർണം നേട്ടവുമായിട്ടാണ് ഖദീജ കപ്പ് ഉയർത്തിയത്.സമാനതകളില്ലാത്ത ഈ നേട്ടം കൈവരിച്ചതോടെ സൗദി അറേബ്യയുടെ വനിതാ കായികരംഗത്ത് തന്റേതായ ചരിത്രം രചിക്കുകയാണ് മുൻപ് നടന്ന ആദ്യത്തെയും രണ്ടാമത്തെയും സൗദി ഗെയിംസിൽ തുടർച്ചയായ സ്വർണ നേട്ടത്തിന് പിറകെയാണ് ഖദീജ സൗദിയിലെ വനിതാ ബാഡ്മമിൻ്റണിൽ ആധിപത്യം തുടർന്ന് സൗദി ജൂനിയർ അണ്ടർ 19 ബാഡ്മിന്റൺ കിങ്‌ഡം ടൂർണമെന്റിലും വിജയിച്ച് ഇരട്ട സ്വർണം കൈവരിച്ചത്.സൗദി അറേബ്യയിലെ 30 പ്രമൂഖ ക്ലബുകളാണ് കിങ്‌ഡം ടൂർണമെന്റിൽ ഏറ്റുമുട്ടിയത്. ഈ മാസം 14 മുതൽ 16 വരെ നടന്ന ടൂർണമെന്റിലെ സിംഗിൾസ്, ഡബിൾസ് ജൂനിയർ വനിതകളുടെ മത്സരങ്ങളിലാണ് ഇത്തിഹാദ് ക്ലബിനു വേണ്ടി ബാറ്റേന്തി ഷട്ടിൽ പാറിച്ച് ഖദീജ കീരീടം നേടിയത്. ഫൈനലിൽ സൗദിയിലെ പ്രമുഖ ക്ലബ്ബായ അൽ ഹിലാലിനു വേണ്ടി കോർട്ടിലിറങ്ങിയ താരത്തെയാണ് ഇത്തിഹാദ് താരമായ ഖദീജ നിസ തറപറ്റിച്ചത്. ഡബിൾസിൽ സിദ്രത്ത് അൽ നാസർ ആയിരുന്നു പങ്കാളി. കഴിഞ്ഞ വർഷം എട...

പ്രത്യേക അദാലത്തിൽ 102 രേഖകൾ പുന:സൃഷ്ടിച്ച് നൽകി

ഇമേജ്
  വിലങ്ങാട്: പ്രത്യേക അദാലത്തിൽ 102 രേഖകൾ പുന:സൃഷ്ടിച്ച് നൽകി രേഖകൾ നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി പ്രത്യേക അദാലത്ത് പുന:സൃഷ്ടിച്ചതിൽ റേഷൻ കാർഡുകളും വോട്ടർ ഐഡികളും ജനന, മരണ സർട്ടിഫിക്കറ്റുകളും വിലങ്ങാട് ഉരുൾപ്പൊട്ടലിൽ  രേഖകൾ നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി പ്രത്യേക അദാലത്ത്. വിലങ്ങാട് പാരിഷ് ഹാളിൽ വെള്ളിയാഴ്ച നടന്ന പ്രത്യേക അദാലത്തിൽ 102 രേഖകൾ തത്സമയം പുന:സൃഷ്ടിച്ച് വിതരണം ചെയ്തു.  78 അപേക്ഷകൾ പരിശോധിച്ച് പിന്നീട് നൽകാനായി മാറ്റി. വിവിധ രേഖകളുമായി ബന്ധപ്പെട്ട 180 അപേക്ഷകളായിരുന്നു അദാലത്തിൽ ആകെ ലഭിച്ചത്. രാവിലെ 10ന് ആരംഭിച്ച അദാലത്തിൽ വിവിധ വകുപ്പുകളുടെ 10 കൗണ്ടറുകളും രണ്ട് ഹെൽപ്പ് ഡെസ്കുകളും പ്രവർത്തിച്ചു.  ഭക്ഷ്യ സുരക്ഷ, റവന്യൂ, തദ്ദേശ സ്വയംഭരണം, മൃഗ സംരക്ഷണം, അക്ഷയ, കൃഷി, രജിസ്ട്രേഷൻ, ബാങ്ക്, മറ്റുള്ളവ തുടങ്ങിയ കൗണ്ടറുകളാണ് പ്രവർത്തിച്ചത്.  13 റേഷൻ കാർഡ്, 22 വോട്ടർ ഐഡി, 23 ജനന, മരണ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ അദാലത്തിൽ വെച്ചുതന്നെ അനുവദിച്ചു. ഗതാഗത വകുപ്പ് കൗണ്ടറിൽ ആർസി, ലൈസൻസ് എന്നിവയുമായി ബന്ധപ്പെട്ട് ലഭിച്ച 19 അപേക്ഷകളിൽ 16 എണ്ണം പരിഹരിച്ചു. അക്ഷയ-28,...

പി ഉസ്മാൻ മാസ്റ്റർ ബാലസാഹിത്യ അവാർഡ് ശ്രീകല മേനോന്

ഇമേജ്
 പി ഉസ്മാൻ മാസ്റ്റർ ബാലസാഹിത്യ അവാർഡ് ശ്രീകല മേനോന് എളേറ്റിൽ:എളേറ്റിൽ വട്ടോളി ഗ്രാമീണ വായനശാല & ഗ്രന്ഥാലയവും ഉസ്മാൻ മാസ്റ്റർ ഫൗണ്ടേഷനും ചേർന്നു നൽകുന്ന മൂന്നാമത് ബാലസാഹിത്യ പുരസ്കാരത്തിന് പ്രസിദ്ധ കഥാകാരി ശ്രീകല മേനോന്റെ  *ഹൂപ്പോ* എന്ന ബാലനോവൽ  അർഹമായി. ഗ്രന്ഥശാല സ്ഥാപക സെക്രട്ടറിയും അധ്യാപകനും പൊതുപ്രവർത്തകനുമായിരുന്ന പി ഉസ്മാൻ മാസ്റ്ററുടെ ഓർമ്മ നില നിർത്താൻ ഏർപ്പെടുത്തിയ ഈ അവാർഡ് 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്. ഒരു ദേശാടനക്കിളിയുടെ കണ്ണിലൂടെ പുതിയ കാലത്തെയും ജീവിതത്തെയും കുട്ടികൾക്ക് മുമ്പിൽ അവതരിപ്പിക്കുന്ന *ഹൂപ്പോ* ബാല ലോകത്തിന് നൽകുന്ന പ്രതീക്ഷകൾ വളരെ വലുതാണെന്ന് അവാർഡ് നിർണയ കമ്മിറ്റി അംഗങ്ങളായ  പി പി ശ്രീധരനുണ്ണി,  എ പി കുഞ്ഞാമു, കാനേഷ് പുനൂർ, എന്നിവർ അഭിപ്രായപ്പെട്ടു. 2024 ആഗസ്റ്റ് 24  ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് എളേറ്റിൽ വട്ടോളി വായനശാല പരിസരത്ത് വെച്ച് ഡോക്ടർ എം കെ മുനീർ അവാർഡ് വിതരണം ചെയ്യും. ഡോ: സോമൻ കടലൂർ മുഖ്യാതിഥിയായിരിക്കും.

03/08/2024, ശനി, ഇന്നത്തെ വിപണി നിലവാരം

ഇമേജ്
03/08/2024, ശനി, ഇന്നത്തെ വിപണി നിലവാരം   സ്വർണ്ണം : ഗ്രാം : 6470 രൂപ പവൻ : 51,760 രൂപ   വെള്ളി :  ഗ്രാം : 91.00 രൂപ കിലോ : 91,000 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌  യു എസ്‌ ഡോളർ. : 83.78 യൂറൊ : 91.11 ബ്രിട്ടീഷ്‌ പൗണ്ട്‌ : 107.24   ഓസ്ട്രേലിയൻ ഡോളർ : 54.55 കനേഡിയൻ ഡോളർ :60.41    സിംഗപ്പൂർ . : 63.12 ബഹറിൻ ദിനാർ : 222.52 മലേഷ്യൻ റിംഗിറ്റ്‌ : 18.60   സൗദി റിയാൽ : 22.34 ഖത്തർ റിയാൽ : 23.01 യു എ ഇ ദിർഹം : 22.81  കുവൈറ്റ്‌ ദിനാർ : 274.51   ഒമാനി റിയാൽ. : 217.66 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 106.04 - 95.02 എറണാകുളം : 105.45 - 94.45 തിരുവനന്തപുരം : 107.56 - 96.43 കോട്ടയം : 105.85 - 94.82 മലപ്പുറം : 106.36 - 95.33 തൃശൂർ : 106.35 - 95.29 കണ്ണൂർ : 105.77- 94.78