ഉറക്കമില്ലായ്മ നിരവധി ശാരീരിക, മാനസിക പ്രശ്നങ്ങള്‍ക്ക് കാരണമാകാം
രാത്രിയില്‍ ഉറങ്ങാനാകുന്നില്ലേ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം വൈറ്റമിനുകൾ നല്ല ഭക്ഷണം, വ്യായാമം എന്നിവ പോലെ ആരോഗ്യകരമായ ജീവിതശൈലിക്ക് അത്യാവശ്യമായ കാര്യമാണ് നല്ല ഉറക്കം. . ഉയര്‍ന്ന രക്തസമ്മര്‍ദം, ഇന്‍സുലിന്‍ പ്രതിരോധം, പ്രമേഹം, അമിതവണ്ണം, ദുര്‍ബലമായ പ്രതിരോധശേഷി, പെട്ടെന്ന് ദേഷ്യം വരുന്നതുള്‍പ്പെടെയുള്ള പെരുമാറ്റ പ്രശ്നങ്ങള്‍ എന്നിങ്ങനെ പലതും ശരിയായ ഉറക്കം ലഭിക്കാത്തത് മൂലം ഉണ്ടാകാം. ജോലി സ്ഥലത്തെ സമ്മര്‍ദം, ചില രോഗങ്ങള്‍ എന്നിങ്ങനെ ഉറക്കക്കുറവിലേക്ക് നയിക്കുന്ന കാരണങ്ങള്‍ പലതാണ്. എന്നാല്‍ പോഷണങ്ങളുടെ അഭാവം മൂലവും ഉറക്കമില്ലായ്മ സംഭവിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ആവശ്യത്തിന് വൈറ്റമിനുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക വഴി ഇതിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കാവുന്നതാണ്. വൈറ്റമിനുകള്‍, ധാതുക്കള്‍, പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയെല്ലാം അടങ്ങിയ സന്തുലിത ഭക്ഷണക്രമം ശരീരത്തെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനൊപ്പം രാത്രിയില്‍ നന്നായി ഉറങ്ങാനും സഹായിക്കും. ഇനി പറയുന്ന വൈറ്റമിനുകള്‍ ഭക്ഷണക്രമത്തിന്‍റെ ഭാഗമാക്കാന്‍ ശ്രദ്ധിക്കണം ഓറഞ്ച്, നാരങ്ങ പോലുള്ള സിട്രസ് പഴങ്ങളില്...