പരദൂഷണം നല്ല വ്യക്തിത്വമുള്ളവർക്കു ചേർന്നതാണോ?
പരദൂഷണം നല്ല വ്യക്തിത്വമുള്ളവർക്കു ചേർന്നതാണോ?
രണ്ടു മലയാളികൾ തമ്മിലുള്ള സംസാരത്തിൽ മിക്കപ്പോഴും മൂന്നാമതൊരാളെ വിമർശിക്കുന്ന വാക്കുകളാകാം ഉണ്ടാകാനിടയുള്ളത്. വിമർശനം മലയാളിയുടെ മനസ്സിൽ അലിഞ്ഞു ചേർന്നതാണ്.
എനിക്കൊരു കുറവുമില്ല മറ്റുള്ളവരെല്ലാം കുറ്റവും കുറവും ഉള്ളവരാണ്. ഞാൻ അവരെ പോലെ അല്ലായെന്ന സ്വാർത്ഥ ചിന്തയാണ് പരദൂഷണത്തിന്റെ പിന്നിൽ. കുറ്റം ആരോപിക്കുന്നവർ സ്വന്തം കുറ്റങ്ങളും കുറവുകളും മൂടിവെക്കുകയാണ്.
പലരും ദുഷ് ചിന്തകൾ സദാ മനസ്സിൽ കൊണ്ടു നടക്കുന്നു. യഥാർത്ഥത്തിൽ തൻറെ മനസ്സിലെ ദുഃഖങ്ങളാണ് മറ്റുള്ളവരെ താറടിച്ചു കാണിക്കുന്ന പിന്നിലെന്ന് ഇവർ അറിയുന്നുമില്ല.
പരദൂഷണം മറ്റുള്ളവരോടു മാത്രമല്ല ജീവിത പങ്കാളിയോടും വേണ്ടപ്പെട്ടവരോടും പ്രയോഗിച്ചെന്നും വരാം.
മറ്റുള്ളവരുടെ നേട്ടങ്ങളിൽ സംശയവും അർഹതയില്ലായ്മയും ചൂണ്ടിക്കാണിച്ചേക്കാം. എത്ര അടുപ്പമുണ്ടെങ്കിലും മറ്റൊരാളുടെ വളർച്ചയിൽ സന്തോഷിക്കുന്നവർ 20 ശതമാനമേയുള്ളു. ബാക്കി 80 ശതമാനവും വളർച്ചയെ നിസംഗതയോടെ നോക്കി കാണുന്നവരാണ്.
അസൂയയും പരദു ഷണവും പല രീതികളിലാകും പ്രകടമാകുന്നത്. നാം ചിന്തിക്കാത്ത തലത്തിലെക്കു മാറി പോയേക്കാം. ഇത്തരം അസൂയയും പരദൂഷണവും നല്ല വ്യക്തിത്വത്തോടു ചേർന്നതുമല്ല.
മറ്റൊരാളെ കുറ്റം പറയുന്നതിന് മുമ്പ് തന്റെ തന്നെ കുറ്റം മാറ്റിയെടുക്കണമല്ലോ? . മറ്റുള്ളവരിൽ കുറ്റം കാണുന്നതിനു പകരം തന്നിലെ പോരായ്മകൾ കണ്ടെത്തുവാൻ ശ്രമിക്കണം. അപ്പോൾ താൻ കുറ്റം ആരോപിക്കുന്നവരെ തന്നെ നേർവഴിയിലേക്ക് കൊണ്ടുവരാൻ കഴിയും .
ആരും കുറ്റം കേൾക്കാൻ ഇഷ്ടപ്പെടുന്നില്ല. അസൂയ കാട്ടിയും കുറ്റം പറഞ്ഞു അവരെ നന്നാക്കാനും കഴിയില്ല. അതിനാൽ ഏവരിലും നന്മ കാണാം. മറ്റുള്ളവരെ കുറിച്ചു നല്ലതു തന്നെ പറയാം. അസൂയ, പരദൂഷണം എന്നിവ നമ്മുടെ മനസ്സിൽ നിന്ന് എന്നെന്നേക്കുമായി പിഴുതെറിയാo.
KHAN KARICODE
CON: PSYCHOLOGIST