മുടിയിൽ മൈലാഞ്ചി ഉപയോഗിക്കുമ്പോൾ നാം പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം

 മുടിയിൽ മൈലാഞ്ചി ഉപയോഗിക്കുമ്പോൾ നാം പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം




പ്രകൃതിദത്തമായ രീതിയിൽ മുടിക്ക് നിറം നൽകാനാണ് മൈലാഞ്ചി ഉപയോഗിക്കുന്നത്. മുടിക്ക് തിളക്കവും ആരോഗ്യവും നല്കാൻ മൈലാഞ്ചിയോടൊപ്പം മറ്റ് പല ചേരുവകളും ചേർക്കാം. മുടിക്ക് നിറം നൽകുന്നത് കൂടാതെ താരൻ അകറ്റാനും മുടി വളർച്ച പ്രോത്സാഹിപ്പിക്കാനും എല്ലാം ഹെന്ന ഉപകരിക്കും. കലർപ്പില്ലാതെ ശുദ്ധമായ രീതിയിൽ ഹെന്ന ഉപയോഗിച്ചാൽ മുടിക്ക് ഓറഞ്ച് അല്ലെങ്കിൽ ചുവപ്പ് ടോണുകൾ ലഭിക്കും

 

1, മൈലാഞ്ചി ഉപയോഗിക്കുമ്പോള്‍ രാസവസ്‌തുക്കള്‍ ഒന്നും മുടിയില്‍ ഉണ്ടാകരുത്‌.


2, മൈലാഞ്ചി ഉപയോഗിക്കുമ്പോള്‍ മുടിയുടെ എല്ലാ ഭാഗത്തും ഒരേ നിറം ലഭിക്കില്ല. മുടിയുടെ ഒരോ ഭാഗത്തും ലഭിക്കുന്ന നിറം വ്യത്യസ്‌ഥമായിരിക്കും.


3, കുറഞ്ഞത്‌ രണ്ട്‌ മണിക്കൂര്‍ കഴിഞ്ഞാല്‍ മാത്രമേ മൈലാഞ്ചിയുടെ നിറം മുടിക്ക്‌ ലഭിക്കു. മൈലാഞ്ചി ഇട്ട്‌ രണ്ട്‌ മണിക്കൂറുകള്‍ക്ക്‌ ശേഷം മാത്രം മുടി കഴുകുക.


4, മൈലാഞ്ചിയുടെ ഗന്ധം ഷാമ്പു ഉപയോഗിച്ച്‌ കഴുകിയാലും മുന്ന്‌ ദിവസം വരെയും മുടിയില്‍ ഉണ്ടാകും.


5, മുടിയില്‍ രാസവസ്‌തുക്കളോ ഡൈയൊ ഉപയോഗിച്ചുണ്ടെങ്കില്‍ 6 മാസത്തെ ഇടവേളയ്‌ക്ക് ശേഷം മാത്രം മൈലാഞ്ചി ഉപയോഗിക്കു. ഇവ പരസ്‌പരം കലരുന്നത്‌ മുടിയ്‌ക്കും തലയോട്ടിക്കും ദോഷം ചെയ്യും.


ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

രാവിലെ വെറും വയറ്റിൽ കട്ടൻ ചായ കുടിച്ചാൽ

ഉറക്കമില്ലായ്മ നിരവധി ശാരീരിക, മാനസിക പ്രശ്നങ്ങള്‍ക്ക് കാരണമാകാം

എംപ്ലോയ്‌മെൻ്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം