എൻ.പി.അതുല്യനായ വ്യക്തിത്വം - ഡോ: കെ.ടി ജലീൽ എം.എൽ.എ.
എളേറ്റിൽ: സാമൂഹ്യ സാംസ്കാരിക സാഹിത്യ ജീവകാരുണ്യ രാഷ്ട്രീയ രംഗങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച് നിറഞ്ഞ് നിന്നിരുന്ന അനിതരസാധാരണ വ്യക്തിത്വത്തിനുടമയായിരുന്നു എൻ.പി മുഹമ്മദ് എന്ന് മുൻ മന്ത്രി ഡോ: കെ.ടി ജലീൽ എം എൽ എ പറഞ്ഞു. സി.പോക്കർ മാസ്റ്ററുടെ അധ്യക്ഷതയിൽ എളേറ്റിൽ വാദിഹുസ്ന ഓഡിറ്റോറിയത്തിൽ വച്ച് നടന്ന 'കരുതലിൻ്റെ സ്നേഹക്കുടയുമായി ' എന്ന എൻ.പി യുടെ ഓർമ്മ പുസ്തകം അഡ്വ: പി.ടി എ റഹീം എം.എൽ.എ ക്ക് നൽകി പ്രകാശന കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഓർമ്മ പുസ്തകം പ്രൗഡഗംഭീരമായി അണിയിച്ചൊരുക്കിയ എഡിറ്റർ തമ്മീസ് അഹമ്മദിനെയും എൻ.പി അനുസ്മരണ ഗാനം രചിച്ച് ആലപിച്ച ഹുസൈൻ കുണ്ടായിയെയും കാരിക്കേച്ചർ വരച്ച സി.പി ലദീദയെയും എം.എൽ.എമാർ ഉപഹാരം നൽകി ആദരിച്ചു.പ്രശസ്ത പ്രഭാഷകൻ കെ.അബൂബക്കർ പുസ്തകം പരിചയപ്പെടുത്തി. അനുസ്മരണ പ്രഭാഷണം അഡ്വ: പി.ടി.എ റഹീം എം എൽ എ നിർവ്വഹിച്ചു. കിഴക്കോത്ത്, നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ സി.കെ സാജിദത്ത്, ജൗഹർ പൂമംഗലം, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാന രാരപ്പൻ കണ്ടി, കെ.ഇ.എം.ഡി.ഇ.എൽ ചെയർമാൻ വായോളി മുഹമ്മ...